'വരുൺ ഗാന്ധി ശക്തനും കഴിവുള്ളവനും'; വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ്

MARCH 26, 2024, 4:20 PM

വരുൺ ഗാന്ധിയെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് രംഗത്ത്. വരുൺ ഗാന്ധി ശക്തനും കഴിവുള്ളവനുമാണ് എന്നും അദ്ദേഹം കോൺഗ്രസിനൊപ്പം ചേരണമെന്നും മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 

അതേസമയം ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള ബിജെപിയുടെ സിറ്റിംഗ് എംപിയാണ് വരുൺ. എന്നാൽ ഇത്തവണ അദ്ദേഹത്തിന് ബിജെപി ടിക്കറ്റ് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ ഓഫർ ഉണ്ടായിരിക്കുന്നത്.

എന്നാൽ പാർട്ടിക്കെതിരെ നിരന്തരം പ്രസ്താവനകൾ നടത്തുന്ന നേതാവായിരുന്നു വരുൺ ഗാന്ധി. അതുകൊണ്ട് തന്നെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. വരുൺ ഗാന്ധിക്ക് പകരം സംസ്ഥാന മന്ത്രി ജിതിൻ പ്രസാദിനെയാണ് ബിജെപി പിലിഭിത്തിൽ മത്സരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരി വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam