നഹി എന്ന് പറഞ്ഞാൽ നഹി!! തൃശൂരിൽ മത്സരിക്കണമെന്ന നിർദ്ദേശത്തോട് വഴങ്ങാതെ കെപി രാജന്ദ്രൻ

FEBRUARY 25, 2024, 7:43 PM

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി ആരെന്ന സസ്പെൻസ് തുടരുകയാണ്.

സിറ്റിങ് എംപി ടിഎൻ പ്രതാപൻ കോൺഗ്രസിനും സുരേഷ് ഗോപി ബി ജെ പിക്കും വേണ്ടി ഇറങ്ങുമെന്ന് ഏറെക്കുറെ തീരുമാനമായെങ്കിലും സിപിഐയുടെ സ്ഥാനാർത്ഥി ആരെന്നതിൻ്റെ യഥാർത്ഥ ചിത്രം പുറത്ത് വന്നിട്ടില്ല. 

മുൻ  മന്ത്രി വി.എസ്.സുനിൽ  കുമാറിൻ്റെ പേരാണ് പ്രധാനമായും കേൾക്കുന്നതെങ്കിലും മുൻ  എം.പി കെ.പി രാജേന്ദ്രൻ്റെയും മന്ത്രി കെ.രാജൻ്റെയും പേരുകളും സജീവ ചർച്ചയായിരുന്നു. എന്നാൽ ഇനി എന്ത് വന്നാലും മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചിരിക്കുകയാണ് കെപി രാജേന്ദ്രൻ.

vachakam
vachakam
vachakam

തൃശൂർ ലോക്സഭാമണ്ഡലത്തിലെ സ്ഥാനാർത്ഥിയാകാനുള്ള ജില്ലാ കൗൺസിലിന്‍റെ 3 അംഗ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് രാജേന്ദ്രൻ വീണ്ടും നിലപാട് അറിയിച്ചത്. വി എസ് സുനിൽകുമാർ, കെ പി രാജേന്ദ്രൻ, മന്ത്രി കെ രാജൻ എന്നീ പേരുകളാണ് ജില്ലാ കൗൺസിൽ തീരുമാനിച്ചത്. 

ഈ പേരുകൾ സംസ്ഥാന കൗൺസിൽ പരിഗണിക്കാനിരിക്കെയാണ് കെ പി രാജേന്ദ്രൻ, മത്സരിക്കാനില്ലെന്ന കാര്യം പാർട്ടിയെ അറിയിച്ചത്. കെ പി രാജേന്ദ്രൻ പിൻവാങ്ങിയതോടെ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്‍റെ പേര് പകരം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam