ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി സഖ്യം അക്കൗണ്ട് തുറക്കില്ലെന്ന് സർവേ ഫലം. ഇന്ത്യാ ടുഡേ-സി വോട്ടർ ടീം നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേയിലാണ് ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകില്ലെന്ന ഫലം പുറത്തുവന്നത്.
ഇന്ത്യാ ബ്ലോക്കിലെ സഖ്യകക്ഷികളായ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്ന കേരളത്തിൽ ആർക്കാണ് കൂടുതൽ സീറ്റുകൾ ലഭിക്കുകയെന്ന് സർവേ പറയുന്നില്ല.
തമിഴ്നാട്ടിലും എൻഡിഎ സഖ്യം അക്കൗണ്ട് തുറക്കില്ലെന്ന് സർവേ പറയുന്നു. 39ൽ 39 സീറ്റും ‘ഇന്ത്യ’ സഖ്യം നേടുമെന്നാണ് സർവേ ഫലം.
ReadMore: ഇന്ത്യ ടുഡേ സർവ്വേ: ഉത്തർപ്രദേശിൽ കാവി കൊടുംങ്കാറ്റ് വീശും, 80ൽ 72 സീറ്റും ബിജെപിക്ക്
തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യത്തിന് 47 ശതമാനം വോട്ടും മറ്റുള്ളവർക്ക് 38 ശതമാനം വോട്ടും ലഭിക്കുമെന്നും എൻഡിഎയ്ക്ക് 15 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും സർവേ പറയുന്നു.
അതേസമയം കർണാടകയിൽ 24 സീറ്റുകൾ എൻഡിഎക്ക് ലഭിക്കുമെന്നാണ് സർവേഫലം പറയുന്നത്. നാല് സീറ്റുകള്‍ മാത്രമേ ഇന്ത്യ സഖ്യത്തിനു ലഭിക്കൂയെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ 80 സീറ്റുകളിൽ 72 സീറ്റുകൾ എൻഡിഎ സഖ്യം നേടുമെന്നും ഇന്ത്യ സഖ്യം 8 സീറ്റുകൾ മാത്രമേ നേടൂകയുള്ളുവെന്നുമാണ് പ്രവചനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?