പട്ന: ബിഹാറിൽ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. വോട്ടെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ ദേ ഒരു കാലുവാരൽ!
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു.
മുൻഗർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായ സഞ്ജയ് സിങ്ങാണ് ബിജെപിയിൽ ചേർന്നത്. പ്രശാന്ത് കിഷോറിനും ജൻ സുരാജിനും വലിയ ആഘാതമാണ് സഞ്ജയ് സിങ്ങിന്റെ കാലുമാറ്റം.
ഇതോടെ, ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിലെ മത്സരം എൻഡിഎയും കോൺഗ്രസ് – ആർജെഡി സഖ്യവും തമ്മിലായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
