ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടിൽ നിന്ന് യാത്രക്കാരിയായ മധ്യവയസ്ക കായലിൽ ചാടി.
ആലപ്പുഴയിൽ നിന്ന് കുപ്പുപ്പുറം ഭാഗത്തേയ്ക്ക് പോയ യാത്രാ ബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട് സ്വദേശിനി സുധർമ്മയാണ് (55) ചാടിയത്.
ആലപ്പുഴ ജെട്ടിയിൽ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ് സംഭവം. ബോട്ട് പുന്നമട ലേക്ക് പാലസിന് സമീപമെത്തിയപ്പോൾ സുധർമ്മ കായലിലേക്ക് ചാടുകയായിരുന്നു.
അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭയന്നെങ്കിലും ബോട്ടിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് ജീവൻ തിരിച്ചുകിട്ടിയത്. പിന്നാലെ കായലിലേയ്ക്ക് ചാടിയ രണ്ട് ജീവനക്കാരാണ് രക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്