കണ്ണൂർ: പി കെ ബുജൈർ ലഹരിക്കേസിൽ അറസ്റ്റിലായ സംഭവത്തിൽ പി കെ ഫിറോസ് രാജിവെച്ച് മാതൃകയാകുമോയെന്ന് ബിനീഷ് കോടിയേരി.
'കുന്നമംഗലം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു അറസ്റ്റ് നടന്നിട്ടുണ്ട്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ അനിയൻ പി കെ ബുജൈറിനെയാണ് അറസ്റ്റ് ചെയ്തത്. പി കെ ബുജൈറിന്റെ ഒരു സുഹൃത്തിനെ നാർക്കോട്ടിക് കേസിൽ അറസ്റ്റ് ചെയ്യുന്നു.
അയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പി കെ ബുജൈറിലേക്ക് എത്തുകയും അറസ്റ്റ് ചെയ്യാൻ വേണ്ടി പോയപ്പോൾ പൊലീസുകാരെ അക്രമിക്കുകയും ചെയ്തു. അക്രമിച്ചതിനൊപ്പം തന്നെ അയാളുടെ കാറിൽ നിന്നും നാർക്കോട്ടിക് ഡ്രഗ്‌സ് ഉപയോഗിക്കാനുള്ള സാധനങ്ങളും കിട്ടിയിട്ടുണ്ട്.
ഇത്തരത്തിൽ ഒരു കേസ് കേരളത്തിൽ നടന്നപ്പോൾ മുൻകാലങ്ങളിൽ യൂത്ത് ലീഗ് അധ്യക്ഷൻ ക്രിയാത്മകമായ ഇടപെടൽ നടത്തിയിട്ടുണ്ട്. അനുജന്റെ അറസ്റ്റിൽ പി കെ ഫിറോസ് രാജിവെച്ച് മാതൃക കാണിക്കുമോ?', ബിനീഷ് കോടിയേരി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്