ജപ്പാനിൽ 7.6 തീവ്രതയിൽ ഭൂചലനം: സുനാമി മുന്നറിയിപ്പ് 

DECEMBER 8, 2025, 9:57 AM

 ടോക്യോ: ജപ്പാനിൽ 7.6 തീവ്രതയിൽ ഭൂചലനം.  ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്.  പിന്നാലെ ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി.

 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. 

 ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അമോരിയിൽ നിന്ന് 80 കി.മീ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 50 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam