ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഇന്‍ഡിഗോ. പ്രതിസന്ധി ഉണ്ടായതില്‍ അത്യധികം ഖേദമുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു. പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്‍ഡിഗോയുടെ പ്രതികരണത്തില്‍ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ വിമാനം റദ്ദാക്കലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഉണ്ടായത്. ആയിരത്തിലേറെ ഇന്‍ഡിഗോ വിമാനങ്ങളാണ് ഒറ്റ ദിവസം റദ്ദാക്കിയത്. ഇതില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്താണ് കാരണം എന്നത് ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടില്ല. ഇത്രയും വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ കാരണം ചൂണ്ടിക്കാണിക്കുന്നത് എളുപ്പമല്ലെന്ന് ഇന്‍ഡിഗോ മറുപടിയില്‍ പറഞ്ഞു. ഡിജിസിഎ നല്‍കുന്ന നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ 15 ദിവസം അനുവദിക്കുന്നുണ്ടെന്നും സമഗ്രാന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് തയ്യാറായാല്‍ സമര്‍പ്പിക്കാമെന്നും എയര്‍ലൈന്‍ മറുപടിയില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
