നീലേശ്വരം : കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കുമ്പളന്താനം അമല്‍ സെബാസ്റ്റ്യനാണ് (27) പരിക്കേറ്റത്.
കാഞ്ഞങ്ങാടുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് കോളജിനടുത്തുവെച്ച് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു.
അപകടത്തില്‍ അമലിന് ദേഹമാസകലം പരിക്കേറ്റതായാണ് വിവരം.വാരിയെല്ല് പൊട്ടിയ അമല്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
