തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജീവിതത്തിൽ ഒരു മര്യാദയും ഇല്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണോ എന്ന് ചിന്തിക്കണം. സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന ആളാണ് മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. ഇത് വ്യക്തിപരമല്ലെന്നും മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പൊലീസ് വീട്ടുകാരിയാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ആർ ബിന്ദു പറഞ്ഞത് എന്തുകൊണ്ട് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞില്ല എന്നാണ്.
മന്ത്രിയെ ഇനി ക്യാബിനറ്റിൽ വെച്ചുകൊണ്ട് ഇരിക്കരുതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയണമെന്നും കെ മുരളീധരൻ പറഞ്ഞു.
ഗണേഷിന്റെ ഭാര്യ പരസ്യമായി പ്രതികരിച്ചു. ഭാര്യ ഭർത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഗൗരവകരമല്ലേ. സത്യത്തിൽ ഇത് മന്ത്രി കാണിക്കുന്ന തോന്നിവാസമാണ്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുന്നുണ്ടോ. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരുമോ. പൊതുസമൂഹത്തിന് ചേരാത്ത പ്രവർത്തിയല്ലേ ഉണ്ടായത്. മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അറിയട്ടെ. കോൺഗ്രസ് എംഎൽഎക്കെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പുറത്താക്കി. ഇപ്പോൾ അദ്ദേഹം കോൺഗ്രസിൽ ഇല്ല. ഗണേഷിനെ പോലുള്ള മന്ത്രിമാരെ ആവശ്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
