വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതയെ പീഡിപ്പിച്ചു; ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റിൽ

MARCH 9, 2026, 11:40 PM

കൊച്ചി: കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി വിവാഹമോചിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍. 

കൂടാതെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി ഇവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 15ലക്ഷം രൂപയും പത്തുപവനോളം സ്വര്‍ണവും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നുണ്ട്.

പാലാരിവട്ടം സ്വദേശിയായ അയൂബിയാണ് അറസ്റ്റിലാണ്. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരി.

vachakam
vachakam
vachakam

2022ലാണ് അയൂബിയെ യുവതി പരിചയപ്പെടുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ 2024 മുതല്‍ 2026 ജനുവരി വരെ പീഡിപ്പിച്ചു. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ വച്ചായിരുന്നു പീഡനം. 

രണ്ടു തവണ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

പരാതിയില്‍ അന്വേഷണം ആരംഭിച്ച സെന്‍ട്രല്‍ പൊലീസ് പ്രമുഖ നടിയുടെ ഭര്‍ത്താവിന്റെ ഫ്‌ളാറ്റില്‍ നിന്നും അയൂബിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ റിമാന്‍ഡിലാണ്. പണവും സ്വര്‍ണവും ആവശ്യപ്പെട്ട യുവതിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ ആഘാതത്തിലാണ് പരാതിപ്പെടാന്‍ വൈകിയതെന്നും യുവതി പറയുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam