തിരുവനന്തപുരം:മന്ത്രി ഗണേഷ്കുമാറിനെതിരായ പരാതികളിൽ പൊലിസ് കേസെടുക്കില്ല. പകരം ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
ഇതിനിടെ വാളകത്ത് മന്ത്രി ഗണേഷ് കുമാറിൻ്റെ വീട്ടിൽ ഉണ്ടായ സംഭവങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിവരങ്ങൾ ധരിപ്പിച്ചുവെന്ന് ഇൻ്റലിജൻസ് വ്യക്തമാക്കി.
കൈയേറ്റത്തിൽ ബിന്ദു മേനോൻ പരാതി നൽകിയാൽ കേസെടുക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളികളയാനാകില്ലെന്നും സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കി.
ഗണേഷിന്റെ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം കേസെടുക്കാം എന്നാണ് പൊലീസ് നിലപാട്.
കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിൽക്കില്ലെന്നാണ് പൊലീസ് വാദം. കയ്യേറ്റം നടന്നതിനെ കുറിച്ചോ ഗാർഹിക പീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതിയുമായി എത്തിയാൽ കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
