കോട്ടയം: വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയില്‍ പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
ഒരുമണിയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. പുതുപ്പള്ളി കവലയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ക്രിസ് ഗെയില്‍ പങ്കെടുത്തു. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.
കൊച്ചി ബ്ലൂ ടൈഗേഴ്സ് സഹ ഉടമയായ ക്രിസ് ഗെയിൽ ശനിയാഴ്ച രാവിലെ 8.40-നുള്ള ബാംഗ്ലൂർ ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
