സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയിൽ 

NOVEMBER 21, 2024, 5:51 PM

 കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വിമിൻ ഇൻ സിനിമ കലക്ടീവ്(ഡബ്ല്യുസിസി) ഹൈക്കോടതിയിൽ. 

 ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി സ്‌പെഷൽ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയർത്തിയത്.

 സർക്കാർ നിയമം നിർമിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

 പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിൽ ഭീഷണി നേരിടുന്ന സ്ത്രീകൾക്ക് സുരക്ഷ ഉൾപ്പെടെ ഏർപ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാനയം രൂപീകരിക്കുന്നതു സംബന്ധിച്ചുള്ള വിഷയങ്ങളാണു നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam