വിർജീനിയ ബസ് അപകടം: അഞ്ച് മരണം; ഡ്രൈവർക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് യുഎസ് ഗതാഗത സെക്രട്ടറി

MAY 30, 2026, 2:04 AM

വിർജീനിയ: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിർജീനിയ ബസ് അപകടത്തിലെ ഡ്രൈവർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി.

വാണിജ്യ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം എന്ന ഫെഡറൽ നിയമത്തിന്റെ ലംഘനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂയോർക്കിൽ നിന്ന് നോർത്ത് കരോളിനയിലേക്ക് പോയ ഇ&പി ട്രാവൽ ബസ്, റോഡ് പണി നടക്കുന്ന സ്ഥലത്ത് വേഗത കുറയ്ക്കാതെ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

vachakam
vachakam
vachakam

സ്റ്റാറ്റൻ ഐലൻഡ് സ്വദേശിയായ ജിംഗ് എസ്. ഡോങ് (48) എന്ന ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ഇംഗ്ലീഷ് അറിയാത്ത പശ്ചാത്തലത്തിൽ, ഡ്രൈവർക്ക് ലൈസൻസ് നൽകിയ ന്യൂയോർക്കിലെ രേഖകളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു.

റോഡ് ചിഹ്നങ്ങൾ വായിക്കാനും പോലീസുമായി ആശയവിനിമയം നടത്താനും കഴിയാത്തവർ ബസ് ഓടിക്കാൻ യോഗ്യരല്ലെന്ന് ഷോൺ ഡഫി വ്യക്തമാക്കി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam