കനയ്യകുമാറിനെ കേരളഹൗസിൽ നിന്ന് പുറത്താക്കിയ നടപടി;  അന്വേഷണത്തിന് നിർദ്ദേശം

JULY 25, 2026, 1:07 AM

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറിനെ കേരള ഹൗസില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. 

കഴിഞ്ഞ ദിവസമാണ് കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറും കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും തമ്മില്‍ തര്‍ക്കമുണ്ടായത്.

മുറി ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് മോശമായി പെരുമാറിയെന്നായിരുന്നു കനയ്യകുമാറിന്റെ പരാതി. തന്നോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കനയ്യകുമാര്‍ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

സംഭവം അന്വേഷിക്കാന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ എന്‍എസ്‌കെ ഉമേഷിനെ ചുമതലപ്പെടുത്തി.എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി കനയ്യ കുമാറിന് ലഭിച്ചില്ല എന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കനയ്യ കുമാര്‍ കേരള ഹൗസിലെത്തി തന്റെ പേരില്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. ബുക്ക് ചെയ്തിട്ടില്ലെന്നായിരുന്നു അധികൃതരുടെ വാദം 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam