കൊച്ചി : ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിക്കു രണ്ടാഴ്ചയ്ക്കകം കൃത്രിമ കൈ ലഭിക്കും. കൃത്രിമ കൈ വിനോദിയ്ക്ക് നൽകുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്.
കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമ വാർത്തകളിലൂടെയാണ് വിനോദിനിയുടെ വേദന പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെട്ടത്.
2025 സെപ്റ്റംബർ 24 നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.
കൃത്രിമ കൈ ഘടിപ്പിക്കുന്നതിനായി ശനിയാഴ്ച വിനോദിനിയെ പാലക്കാട് നിന്ന് കൊച്ചിയിൽ കൊണ്ടുവന്നിരുന്നു.
അമൃത ആശുപത്രിയിൽ പരിശോധന പൂർത്തിയാക്കി കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുത്തു. കൃത്രിമ കൈ നിർമിക്കുന്ന ഏജൻസിക്കുള്ള പണവും തിങ്കളാഴ്ച കൈമാറി. രണ്ട് ആഴ്ചയ്ക്കുള്ളിൽ കൃത്രിമ കൈ ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
