കർണാടക: ബെംഗളൂരുവിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കിഴക്കൻ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അതേസമയം പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 5നാണ് പെൺകുട്ടിയെ കാണാതായത്. ജനുവരി 6ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ സ്ഥലത്തെ മറ്റൊരു അതിഥി തൊഴിലാളിയായ യൂസഫ് മീറാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നതായാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം സമീപത്തെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
