സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി 

OCTOBER 31, 2026, 7:27 PM

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളർമതി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്ന് പരിശോധനകളിൽ വ്യക്തമായതിനെ തുടർന്നാണ് തിരിച്ചെത്തിയത്. ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷമാണ് സമരപ്പന്തലിൽ എത്തിയത്. സമരം തുടരുമെന്നും വളർമതി അറിയിച്ചു.

വളർമതിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് എൽപിഎസ് ടി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.

വളർമതിയുടെ ആശുപത്രിയിലെ സമയം പല കാരണങ്ങൾ പറഞ്ഞു ദീർഘിപ്പിക്കുന്നുവെന്നും വളർമതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും വളർമതിയെ തിരിച്ചുകൊണ്ടുവരും വരെ കൂട്ടനിരാഹാരം തുടരുമെന്നും ഉദ്യോ​ഗാർഥികൾ മുന്നറിയിപ്പ് നൽകിയിരുന്നു. 

vachakam
vachakam
vachakam

അതേസമയം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി സെക്രട്ടറി എസ്. വളർമതിയെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ പ്രതിഷേധ ജാഥ നടത്തുക, മുദ്രാവാക്യം വിളിക്കുക, പൊതുജനങ്ങൾക്കും ഗതാഗതത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ (FIR) ചുമത്തിയിരിക്കുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam