തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടിയുടെ ദേഹത്ത് ഒരു കണ്ണിമാങ്ങ വീണ കഥയാണിത്. കഴിഞ്ഞ ദിവസം മന്ത്രി തന്നെ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജേണലിസം വിദ്യാർത്ഥിനി കൊട്ടാരക്കര സ്വദേശി സുപർണയായിരുന്നു ആ ചിത്രം പകർത്തിയത്. ചിത്രം പകർത്തിയ സുപർണയെ അഭിനന്ദിച്ച് ശിവൻകുട്ടി തന്നെ രംഗത്തെത്തി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ മന്ത്രിയുടെ ദേഹത്ത് വീണത്. അദ്ദേഹം അത് തൊഴിൽ വകുപ്പ് സെക്രട്ടറി കെ വാസുകി ഐഎഎസിന് സമ്മാനിച്ചു.
ആ നിമിഷത്തെയാണ് സുപർണ എസ് അനിൽ പകർത്തിയത്. സുപർണയെ അഭിനന്ദിച്ചുകൊണ്ടാണ് മന്ത്രി ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
'നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുവന്നതെന്നും ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് സുപർണയ്ക്ക് ആശംസിക്കുന്നുവെന്നും വി ശിവൻകുട്ടി കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്