അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്; ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പൽ ഗതാഗതം പൂർണ്ണമായി നിലച്ചു

AUGUST 22, 2026, 5:57 AM

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ മാസങ്ങളായി തുടരുന്ന സൈനിക സംഘർഷം കൂടുതൽ ഭയാനകമായ സാമ്പത്തിക യുദ്ധത്തിലേക്ക് വഴിമാറുന്നു. ഇറാനെ പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണ്. അടുത്ത ആഴ്ച വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ഇറാന്റെ വിദേശ വ്യാപാരം പൂർണ്ണമായി സ്തംഭിക്കും.

അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ആണ് പുതിയ കടുത്ത തീരുമാനങ്ങൾ വെളിപ്പെടുത്തിയത്. വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്ന ഈ അടിയന്തര ഉപരോധങ്ങൾ വലിയൊരു സൈനിക ഏറ്റുമുട്ടലിന്റെ ആവശ്യകത കുറയ്ക്കുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അതേസമയം ഇറാന് സഹായം നൽകുകയോ കച്ചവട ബന്ധങ്ങൾ പുലർത്തുകയോ ചെയ്യുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

മറുവശത്ത് ലോകത്തിലെ ഏറ്റവും വലിയ സമുദ്ര എണ്ണപ്പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സർവീസ് പൂർണ്ണമായും നിലച്ച മട്ടിലാണ്. പ്രതിദിനം നൂറിലധികം വൻകിട എണ്ണക്കപ്പലുകൾ കടന്നുപോയിരുന്ന ഈ തന്ത്രപ്രധാന മേഖലയിലൂടെ ഇപ്പോൾ വിരലിലെണ്ണാവുന്ന കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നത്. ഇതോടെ ആഗോള ഇന്ധന വിപണിയിൽ വൻ ഉൽക്കണ്ഠ നിലനിൽക്കുകയാണ്.

vachakam
vachakam
vachakam

കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ചെറുക്കുമെന്ന് ഇറാനിയൻ വിപ്ലവ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹോർമൂസ് കടലിടുക്കിന് മേൽ പൂർണ്ണ നിയന്ത്രണം അമേരിക്കയ്ക്കാനെന്ന് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഈ തന്ത്രപ്രധാന പാത തങ്ങളുടെ പുതിയ പ്രദേശമായി പ്രഖ്യാപിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര തർക്കങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

കടൽ മാർഗ്ഗമുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. അമേരിക്കയിൽ ഇന്ധന വില വൻതോതിൽ വർദ്ധിച്ചതിനെ തുടർന്ന് ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നുണ്ട്. എങ്കിലും ഇറാന്റെ ആണവ ഭീഷണികളും സൈനിക ശക്തിയും അവസാനിപ്പിക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.

അമേരിക്കയുടെ ഈ ഭീഷണികൾക്കെതിരെ ഇറാൻ സൈനിക മേധാവി അലി അബ്ദൊല്ലാഹി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. അമേരിക്കയുടെയോ മറ്റ് ശത്രുക്കളുടെയോ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് പുതിയ നീക്കങ്ങൾക്കും നാശകരവും അതിശക്തവുമായ മറുപടി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉപരോധങ്ങളെ അതിജീവിച്ച് പോരാടാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

vachakam
vachakam
vachakam

എന്നാൽ തുടർച്ചയായ ഉപരോധങ്ങളും നാവിക ഉപരോധവും കാരണം ഇറാന്റെ സാമ്പത്തിക വ്യവസ്ഥ കനത്ത തകർച്ചയിലാണ്. രാജ്യത്ത് പണപ്പെരുപ്പം എഴുപത് ശതമാനത്തോട് അടുക്കുന്നതായും സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞതായും വിവരങ്ങളുണ്ട്. ജനങ്ങൾ അനുഭവിക്കുന്ന കടുത്ത ദുരിതത്തിന് കാരണം അമേരിക്കയുടെ സാമ്പത്തിക ഭീകരവാദമാണെന്ന് ഇറാൻ ആരോപിക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിൽ മുൻപ് നടന്ന വെടിനിർത്തൽ ധാരണകളെല്ലാം ഇതിനോടകം തന്നെ പരാജയപ്പെട്ടിരുന്നു. മധ്യസ്ഥ രാജ്യങ്ങളായ പാകിസ്ഥാന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. നയതന്ത്ര തലത്തിൽ വാഗ്പോര് മുറുകുന്നത് സൈനിക സംഘർഷത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണമായേക്കാം.

ചൈന ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങൾ അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും മാത്രമേ പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിപണിയിൽ എണ്ണ വിതരണം ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പശ്ചിമേഷ്യയിൽ വീണ്ടും പുകയുന്ന ഈ സാമ്പത്തിക പ്രതിസന്ധി ലോക സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ വാഷിംഗ്ടൺ പുറത്തുവിടുന്ന പുതിയ നിർദ്ദേശങ്ങൾ പോരാട്ടത്തിന്റെ അന്തിമ ഭാവി നിർണ്ണയിക്കും. ആഗോള വിപണി അതീവ ജാഗ്രതയോടെയാണ് ഓരോ ചലനങ്ങളും നോക്കിക്കാണുന്നത്.

English Summary US Treasury prepares to unveil the toughest sanctions in history against Iran under President Donald Trump as oil tanker traffic through the Strait of Hormuz virtually stops amidst rising regional war tensions.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, World News Malayalam, Iran US War, Donald Trump, Strait of Hormuz, Scott Bessent



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam