ആറ്റിങ്ങലില്‍ മനുഷ്യത്വമില്ലാത്ത ക്രൂരത: കാറില്‍ കൊണ്ടുവന്നിറക്കിയ നായയെ അതേ കാറിടിച്ച് കൊലപ്പെടുത്തി

JULY 31, 2026, 8:16 PM

തിരുവനന്തപുരം: ആറ്റിങ്ങല്‍ കാട്ടുമ്പുറത്ത് വളര്‍ത്തുനായയോട് മനുഷ്യത്വരഹിതമായ ക്രൂരത. കാറില്‍ കൊണ്ടുവന്നിറക്കിവിട്ട നായയെ അതേ വാഹനമിടിച്ച് ക്രൂരമായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പ്രദേശം നടുങ്ങിയ സംഭവം നടന്നത്.

കാറിലെത്തിയ സംഘം വാഹനത്തിന്റെ വാതില്‍ തുറന്ന് നായയെ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വണ്ടിയെടുത്ത് മുന്നോട്ടു പോയപ്പോള്‍ നായ കാറിന് പിന്നാലെ ഓടി. ഇതോടെ വാഹനം പിന്നിലേക്കെടുത്ത് നായയെ ഇടിച്ചുവീഴ്ത്തുകയും ശരീരത്തിലൂടെ പലതവണ ടയര്‍ കയറ്റിയിറക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ബൈക്ക് യാത്രക്കാര്‍ ബഹളം വെച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ കാറുമായി കടന്നുകളഞ്ഞു. മൃഗങ്ങള്‍ക്കെതിരെയുള്ള ഈ ക്രൂരതയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam