ഹൂസ്റ്റൺ: അമിത വേഗതയിൽ പാഞ്ഞെത്തിയ വാഹനം ലൈറ്റ് പോസ്റ്റിലിടിച്ച് രണ്ട് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ മിഡ്ടൗണിലുണ്ടായ അപകടത്തിൽ, മദ്യപിച്ച് വാഹനമോടിച്ചയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി.
പുലർച്ചെ 2 മണിയോടെ സ്മിത്ത് സ്ട്രീറ്റിൽ വെച്ച് ഒരു കറുത്ത ഫോർഡ് എഫ്150 വാഹനം മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുന്നത് കണ്ടതിന് ശേഷമാണ് സംഭവം. തുടർന്ന്, പോലീസ് പിന്തുടരുന്നതിനിടെ അമിത വേഗതയിൽ പാഞ്ഞ വാഹനം, എൽഗിൻ സ്ട്രീറ്റിൽ വെച്ച് ഒരു വെള്ള ലെക്‌സസിലിടിച്ചു.
ഇടിയുടെ ആഘാതത്തിൽ ലെക്‌സസ് ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. ലെക്‌സസിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
എഫ്150 ഓടിച്ചയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്