കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം

OCTOBER 2, 2026, 8:04 PM

കാസർകോട്: കാസർകോട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം.മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്.മരിച്ച ഇരുവരും വാഹനത്തിലുള്ളവരായിരുന്നു. 

പുലർച്ചെ രണ്ടോടെയാണ് ദാരുണമായ അപകടം നടന്നത്.ജെയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട് വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രാക്ടറിൻ്റെ ക്രെയിൻ വീടിൻ്റെ ടെറസിൽ തട്ടി നിന്നത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.

എന്നാൽ വാഹനത്തിലെ രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല.തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam