ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസിലെ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിച്ചു; ആന്ധ്രാപ്രദേശില്‍ ഉണ്ടായ അപകടത്തില്‍ ഒരു മരണം

DECEMBER 28, 2025, 9:26 PM

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വെച്ച് ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസിലെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖര്‍ സുബ്രഹ്മണ്യം എന്നാണ് ഇയാളുടെ പേരെന്നും പൊലീസ് പറഞ്ഞു. ബി1 കോച്ചില്‍ നിന്നാണ് യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. 

ആന്ധ്രയിലെ വിശാഖപട്ടണത്തിന് സമീപം അനക്കപ്പള്ളിയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രി 12.45-ഓടെയാണ് ട്രെയിനിലെ രണ്ട് കോച്ചുകളില്‍ തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എസി കോച്ചുകളിലാണ് തീപ്പിടിത്തമുണ്ടായത്. ഇതില്‍ ഒരുകോച്ചില്‍ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചില്‍ 76 യാത്രക്കാരുമുണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായ കോച്ചില്‍ തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ തീപ്പിടിത്തമുണ്ടായ രണ്ട് കോച്ചുകള്‍ ട്രെയിനില്‍നിന്ന് വേര്‍പ്പെടുത്തി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam