ലീവ് ഇന്‍ പങ്കാളിയേയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു; യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍

DECEMBER 28, 2025, 8:27 PM

ബംഗളൂരു: ബാഗല്‍ഗുണ്ടെയില്‍ ലീവ് ഇന്‍ പങ്കാളിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. 20 ലക്ഷം രൂപയും 200 ഗ്രാം സ്വര്‍ണവും തട്ടിയെടുത്ത ബംഗളൂരു സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെയും പീഡിപ്പിച്ചിരുന്നു. 

യുവാവിനെതിരെ പോക്‌സോ കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് വിശ്വാസം നേടിയ ശേഷം പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുമായി അടുക്കുകയും വൈകാതെ ഇരുവരും ലീവ്ഇന്‍  ബന്ധത്തിലാകുകയുമായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലേക്ക് താമസം മാറുകയാണെന്ന് ശുഭം ശുക്ല യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞെങ്കിലും ഇവര്‍ ബംഗളൂരുവില്‍ തന്നെ തുടര്‍ന്നു. മൂന്ന് വര്‍ഷത്തോളം ബംഗളൂരുവില്‍ ഒരുമിച്ച് താമസിച്ചു. ഇതിനിടെ യുവാവ് തന്റെ 20 ലക്ഷം രൂപയും 200 ഗ്രാം സ്വര്‍ണവും കൈക്കലാക്കിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ്  യുവതിയുടെ പരാതിയില്‍ പറയുന്നത്. 

പിന്നീട് ശുഭം ശുക്ല വിവാഹിതനായിരുന്നെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോള്‍, ഭാര്യയെ ഉടന്‍ വിവാഹമോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ ലൈംഗിക പീഡനം തുടര്‍ന്നതാടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് യുവതിയുടെ സഹോദരി നല്‍കിയ കേസില്‍ പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam