ശ്രീനാരായണ ദേശീയ കൺവെൻഷനിൽ മന്ത്ര പ്രസിഡന്റിന് ആദരം

JULY 13, 2024, 10:07 AM

ശ്രീനാരായണ ഗുരു സന്ദേശം ഉയർത്തി ഫെഡറേഷൻ ഓഫ് ശ്രീ നാരായണ ഗുരു  അസോസിയേഷന്റെ ന്യൂയോർക് നാഷണൽ കൺവെൻഷനിൽ മന്ത്രയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ശ്യാം ശങ്കർ പങ്കെടുത്തു. അദ്ദേഹം നോർത്ത് അമേരിക്കയിലെ മലയാളീ കുടുംബാംഗങ്ങളിൽ ഗുരുദേവ ദർശനങ്ങളുടെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു.

ട്രസ്റ്റി ചെയർ ഡോ. ചന്ദ്രോത്  പുരുഷോത്തമൻ, മന്ത്ര പ്രസിഡന്റ് ശ്യാംശങ്കറിനെ പൊന്നാട അണിയിച്ചു ആദരിച്ചു.ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആപ്തവാക്യവും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ദർശനവും എങ്ങനെ ആണ് ഈ കാലഘട്ടത്തിൽ നോർത്ത് അമേരിക്കയുടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ മലയാളീ സമൂഹത്തിലൂടെ പരിവർത്തനം വരുത്തേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

സജീവ്കുമാർ ചേന്നാട്ടിന്റെ നേതൃത്വത്തിൽ ജൂലൈ 11 മുതൽ 14 വരെ നടക്കുന്ന കൺവെൻഷനിൽ സ്വാമി മുക്താനന്ദയതി, ഡോ.മോഹൻ ഗോപാൽ, എഴുത്തുകാരൻ ഷൌക്കത്ത്, ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ എന്നിവർ ആണ് മുഖ്യ അതിഥികൾ.

vachakam
vachakam
vachakam

രഞ്ജിത് ചന്ദ്രശേഖർ 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam