‘കാനഡയെ പാഠം പഠിപ്പിക്കേണ്ട സമയം കഴിഞ്ഞു!’; കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്;

AUGUST 26, 2026, 9:05 PM

അമേരിക്കയും കാനഡയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി വ്യാപാര പോരാട്ടം വൻ വിള്ളലുകളിലേക്ക് നീങ്ങുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മേൽ കാനഡ കടുത്ത തിരിച്ചടി നികുതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രോഷാകുലനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കാനഡയെ ഇനി പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ട്രംപ് പരസ്യമായി മുന്നറിയിപ്പ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന നിർണായക വാണിജ്യ ചർച്ചകൾ പൂർണ്ണമായി തകർന്നതിന് പിന്നാലെയാണ് അമേരിക്ക കടുത്ത നിലപാടിലേക്ക് കടന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് കാനഡയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മുൻപ് തങ്ങൾ വളരെ മികച്ച ഒരു ധാരണാപത്രം കാനഡയ്ക്ക് മുന്നിൽ വെച്ചിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ കാനഡ അത് നിരസിക്കുകയും അമേരിക്കയോട് അനാവശ്യ വാശി കാണിക്കുകയുമാണ് ചെയ്തതെന്ന് യുഎസ് പ്രസിഡന്റ് ആരോപിച്ചു. അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമായി വേണ്ടതൊന്നും കാനഡയുടെ കൈവശമില്ലെന്നും തങ്ങൾക്ക് മറ്റ് വഴികളുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചെറിയ ചില പ്രയാസങ്ങൾ ഒഴിച്ചുനിർത്തിയാൽ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങളെ ആശ്രയിക്കാതെ തന്നെ അമേരിക്കയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കും. അതിനാൽ ഇനി അമേരിക്കയോട് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് കാനഡയെ ബോധ്യപ്പെടുത്തേണ്ട സമയം വന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 20 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾക്ക് മേൽ അമേരിക്ക 50 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

ഇതിന് മറുപടിയായി കാനഡയും സമാനമായ രീതിയിൽ വൻ തിരിച്ചടി തീരുവ പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്കൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് മേൽ 50 ശതമാനം വരെ നികുതി ഉയർത്താനാണ് കാനഡയുടെ നിർണായക തീരുമാനം. സെപ്റ്റംബർ ആദ്യ വാരത്തോടെ ഈ നികുതി വർദ്ധനവ് നിലവിൽ വരുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കുകയും ചെയ്തു.

സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങൾ ബലികഴിച്ച് അമേരിക്കയ്ക്ക് കീഴടങ്ങാൻ തങ്ങൾ തയ്യാറല്ലെന്നാണ് കാനഡയുടെ ഉറച്ച നിലപാട്. ഇത് കൂടാതെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനും ഒട്ടാവ പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ തൊഴിലാളികളുടെയും വ്യവസായങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി കാനഡ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുകയാണ്.

എന്നാൽ കാനഡയുടെ ഈ പ്രതിരോധ നീക്കങ്ങൾ അമേരിക്കയെ കൂടുതൽ ചൊടിപ്പിക്കുകയാണ് ചെയ്തത്. കാനഡയിൽ നിന്നുള്ള വാഹനങ്ങൾക്കും സ്പെയർ പാർട്സുകൾക്കും സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും മേൽ വരും മാസങ്ങളിൽ 50 ശതമാനം കൂറ്റൻ നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇത് കാനഡയുടെ വാഹന നിർമ്മാണ മേഖലയെ പൂർണ്ണമായി തകർക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.

vachakam
vachakam
vachakam

ഇതിനുപുറമെ ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്യുന്നത് പരിഗണനയിലാണെന്ന് ട്രംപ് വ്യക്തമാക്കിയത് തർക്കം കൂടുതൽ രൂക്ഷമാക്കി. ഒന്റാറിയോ പ്രവിശ്യാ ഭരണകൂടവുമായി നിലനിൽക്കുന്ന വ്യക്തിപരമായ വടംവലിയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

കാനഡ മുൻപ് നിരസിച്ച കരാറിനേക്കാൾ മോശമായ അവസ്ഥയായിരിക്കും ഭാവിയിൽ അവർക്ക് നേരിടേണ്ടി വരികയെന്ന് വൈറ്റ് ഹൗസ് വക്താക്കൾ വ്യക്താക്കി. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ട് വൻശക്തികൾ തമ്മിലുള്ള ഈ പോരാട്ടം ആഗോള വിപണിയെയും വ്യവസായ മേഖലയെയും സാരമായി ബാധിച്ചേക്കാം. വാണിജ്യ തർക്കങ്ങൾ ദീർഘകാലം നീണ്ടുനിന്നാൽ സാധാരണക്കാരുടെ ജീവിതാവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ വില കുതിച്ചുയരും.

നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും ഇനി ഉടനടി ചർച്ചകൾക്ക് തയ്യാറാകുമോ അതോ ഉപരോധങ്ങളുടെ പരമ്പര തുടരുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്. അമേരിക്കയുടെ സാമ്പത്തിക ഭീഷണികൾക്ക് മുന്നിൽ പതറില്ലെന്ന നിലപാടിൽ കനേഡിയൻ ഭരണകൂടം ഉറച്ചുനിൽക്കുകയാണ്. ഇതോടെ വടക്കേ അമേരിക്കൻ അതിർത്തിയിൽ വ്യാപാര യുദ്ധം കൂടുതൽ സങ്കീർണ്ണമാകുകയാണ്.

vachakam
vachakam
vachakam

English Summary US President Donald Trump issued a stern warning to Canada stating it is time to teach them a lesson as trade tensions escalate. After Canada announced retaliatory tariffs of up to 50 percent on US goods following failed negotiations, Trump threatened further duties on Canadian vehicles, auto parts, and steel while emphasizing that the US can easily manage without Canadian imports.

Tags Donald Trump, Mark Carney, Canada US Trade War, US Tariffs Canada, World News, World News Malayalam, Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, Canada News Malayalam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam