വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി: പരിശോധനയില്‍ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും

JULY 10, 2026, 1:20 AM

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

ഒരു മാസത്തോളമായി ഇദ്ദേഹത്തെ പുറത്തുകണ്ടിരുന്നില്ല. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ തലയോട്ടിയും അസ്ഥിയും അവശേഷിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്.

തിരുവനന്തപുരത്താണ് സംഭവം. പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന കരകുളം നെല്ലിവിള ജയാഭവനില്‍ രവീന്ദ്രനാണ് മരിച്ചത്. 76 വയസായിരുന്നു പ്രായം. 

vachakam
vachakam
vachakam

ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷേമ പെന്‍ഷനുമായി ജീവനക്കാര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിന് ശേഷം ജീവനക്കാര്‍ വീണ്ടും എത്തിയെങ്കിലും രവീന്ദ്രനെ കണ്ടില്ല.

സംശയം തോന്നി ഇവര്‍ സമീപവാസികളെ വിവരം അറിഞ്ഞു. മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറക്കാത്തതിന്‍ നെടുമങ്ങാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോള്‍ അസ്ഥികൂടമായി കട്ടിലില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുള്ളതായി കണ്ടെത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam