തിരുവനന്തപുരം തിരുവല്ലത്ത് വാക്കുതർക്കം: രണ്ട് പേർക്ക് വെട്ടേറ്റു 

AUGUST 4, 2026, 9:19 PM

തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.  ഇന്നലെ രാത്രി 11.30ന് ശേഷമാണ് സംഭവം നടന്നത്. തിരുവല്ലം പനത്തുറ ഭാഗത്ത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമണം നടന്നത്.

മനോജ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

 വെട്ടേറ്റവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണത്തിൽ പങ്കെടുത്തവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി വ്യാപക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം, മുൻവൈരാഗ്യമാണോ അതോ തർക്കം പെട്ടെന്ന് അക്രമത്തിലേക്ക് വഴിമാറിയതാണോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam