തിരുവനന്തപുരം: പിഎംഎവൈ എംബ്ലം പതിപ്പിക്കൽ വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്ക് അഭിനന്ദനവുമായി തിരുവനന്തപുരം കോർപ്പറേഷൻ. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു അഭിനന്ദനം.
പിഎംവൈഎ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി പറയുന്ന വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചായിരുന്നു മേയർ വി.വി. രാജേഷ് മന്ത്രിയെ അഭിനന്ദിച്ചത്.
ബജറ്റ് അവതരണത്തിൽ കോർപ്പറേഷൻ ഭരണസമിതിയും എംബ്ലം വിഷയം ഉന്നയിച്ചിരുന്നുവെന്നും അതേ നിലപാട് സ്വീകരിച്ച തദ്ദേശമന്ത്രി ഷാജിക്ക് അഭിനന്ദനം അറിയിക്കുന്നതായും മേയർ പറഞ്ഞു.
വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
നടത്തളത്തിലിറങ്ങി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചതോടെ കയ്യാങ്കളിയിലേക്ക് നീങ്ങി. കാപ്പാ കേസിൽ ജയിലിലുള്ള ബിജെപി കൗൺസിലർ ആര് സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പരസ്പരം മുദ്രാവാക്യം വിളിച്ച് ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പ്രതിഷേധിച്ചു.
ഹാജര്‍ രജിസ്റ്ററിനായി ബിജെപി, എല്‍ഡിഎഫ് കൗണ്ടസിലര്‍മാര്‍ പിടിവലിയുണ്ടായി. രജിസ്റ്റര്‍ കീറാനും ശ്രമം നടന്നു. കോർപ്പറേഷൻ പരിസരത്ത് വൻ പൊലീസ് സന്നാഹമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
