വയനാട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു

JUNE 29, 2026, 2:50 AM

 കൽപ്പറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യയാത്രക്ക് ശേഷം ദിവസം മൂവായിരം രൂപയോളം വരുമാനം കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. 

 സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഒരു ദിവസത്തെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

 സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കുമെന്നും ബസ് ജീവനക്കാരും ഉടമകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

 സർവീസ് നിർത്തി വെക്കുന്നത് ആയി കാണിച്ച് ജില്ലയിലെ 280 സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പിന് ജി ഫോം നൽകി. സമരത്തിൻ്റെ ഭാഗമായി ബസ്ജീവനക്കാർ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam