തിരുവല്ല : വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .
കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി നന്നൂർ കിഴക്കേ വയൽപറമ്പിൽ അലീന മോഹനാണ് (17) മരിച്ചത്.
അയൽവാസികൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ കിടപ്പുമുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.
അടുക്കളയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മുത്തശ്ശിക്ക് ഒപ്പമാണ് അലീന താമസിച്ചിരുന്നത്.
മരണത്തിൽ ദുരൂഹത ഇല്ലെന്നാണു തിരുവല്ല പൊലീസിന്റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്