ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഷി ജിന്‍പിംഗുമായുള്ളയി നടത്തിയ കൂടിക്കാഴ്ചകള്‍ വാഷിംഗ്ടണ്‍ അത്ര ശ്രദ്ധിക്കാതെ പോയ ത്രിമൂര്‍ത്തികളുടെ പുതിയ കൂട്ട് കെട്ട് നിര്‍വചിക്കുന്നതാണ്. ഒരു ഉഭയകക്ഷി ബന്ധം പോലെ നീണ്ടുനിന്ന മോദി-പുടിന്‍ കാര്‍ യാത്ര, സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടുത്തല്‍, റഷ്യ- ഉക്രെയ്ന്‍ യുദ്ധം പരിഹരിക്കാനുള്ള തീവ്രമായ ശ്രമം - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിന് പിന്നില്‍ നിരവധി പ്രധാന ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു.
അമേരിക്കന്‍ ഭരണകൂടം ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുകയും ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള ബന്ധം തകരാറിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം. അതേസമയം ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് ട്രംപ് ഇന്ത്യയിലെത്തുമെന്ന് കരുതുന്നില്ല. കൂടാതെ ഈ മാസം നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മോദി പങ്കെടുക്കാനും ഇടയില്ല.
ട്രംപിന്റെ താരിഫ് ഭീഷണികള്‍ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുടെയും മേല്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ അച്ചുതണ്ട് രൂപപ്പെട്ടിരിക്കുന്നത്.
ചൈനയില്‍ നടന്ന ഷാംഗ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ സന്തോഷത്തോടെ സ്വീകരിച്ച അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. പ്രധാന ഉഭയകക്ഷി ബന്ധങ്ങള്‍
എട്ട് വര്‍ഷത്തിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ജിന്‍പിംഗുമായി പ്രധാനമന്ത്രി മോദി 50 മിനിറ്റ് നീണ്ട ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. പുടിനുമായുള്ള കൂടിക്കാഴ്ചയും ഏകദേശം 50 മിനിറ്റോളം നീണ്ടു. പുടിന്റെ അഭ്യര്‍ത്ഥന പ്രകാരം കൂടിക്കാഴ്ച വേദിയിലേക്ക് ഒരുമിച്ച് പോകുമ്പോള്‍ കാറിലിരുന്ന് ഇരുവരും ഇത്രയും തന്നെ നേരം മറ്റൊരു സംഭാഷണവും നടത്തി.
പത്ത് മിനിറ്റ് ദൂരം സഞ്ചരിക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ പോലും ഇരുവരും 45 മിനിറ്റോളം കാറിലിരുന്ന് സംസാരിച്ചു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെട്ട കൂടിക്കാഴ്ചകളായിരുന്നു ഇവ. ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും തിരിച്ചുമുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയും ഉണ്ടായി. കൂടാതെ ഈ വര്‍ഷം ഡിസംബറില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി.
2. ഒറ്റ ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യം
സ്വകാര്യ ഉഭയകക്ഷി ചര്‍ച്ചകളില്‍ പല വിഷയങ്ങളും ഉള്‍പ്പെട്ടിരുന്നു. അനൗപചാരിക കൂടിക്കാഴ്ചകളിലെ പ്രധാനമന്ത്രി മോദിയുടെയും പുടിന്റെയും ഷിയുടെയും പെരുമാറ്റം യൂറോപ്പില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വരെയുള്ള പ്രധാന വാര്‍ത്തകളില്‍ നിറയും. മോദി പുടിനുമായി കൈകോര്‍ത്ത് നടക്കുകയും ഷിയുമായി സംസാരിക്കാന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മോദി-ഷി-പുടിന്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്നതും മോദി പുടിന്റെ കാറില്‍ യാത്ര ചെയ്യുന്നതുമായ ചിത്രങ്ങള്‍ പലര്‍ക്കുമുള്ള ശക്തമായ സന്ദേശമാണെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ താരിഫ് നയതന്ത്ര തന്ത്രങ്ങള്‍ക്കുള്ള മറുപടിയായി ഇത് മാറിയെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലും സെര്‍ച്ച് വെബ്സൈറ്റായ ബൈഡുവിലും മോദിയുടെയും പുടിന്റെയും സൗഹൃദവും ആലിംഗനവും ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി.
3. പുടിനൊപ്പമുള്ള കാര്‍ യാത്ര
രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം അലാസ്‌കയില്‍ വെച്ച് പുടിന്‍ കാറില്‍ യാത്ര ചെയ്തിരുന്നു. എസ് സിഒ ഉച്ചകോടിയ്ക്ക് എത്തുമ്പോള്‍ തന്നോടൊപ്പം ഇതേ കാറില്‍ യാത്ര ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പുടിന്‍ മോദിക്ക് സന്ദേശമയച്ചു. ഒരുമിച്ച് കാറില്‍ യാത്ര ചെയ്യണമെന്ന് പുടിന്റെ ആഗ്രഹമായിരുന്നുവെന്നും മോദി എത്തിച്ചേരുന്നതിനായി അദ്ദേഹം 10 മിനിറ്റ് കാത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാറില്‍ യാത്ര ചെയ്ത 10 മിനിറ്റ് ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ കാറിലിരുന്ന് 45 മിനിറ്റുകൂടി ഇരുവരും സംസാരിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരേ അസ്വസ്ഥനായ ട്രംപിനുള്ള കൃത്യമായ മറുപടിയായിരുന്നു ഇത്.
4. സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാമും
ഇത്തവണത്തെ എസ്സിഒ ഉച്ചകോടിയുടെ ഭാഗമായ സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണം ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ വലിയ വിജയമായി മാറി. എസ്സിഒ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പാകിസ്ഥാനെ നിശിതമായി വിമര്‍ശിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ തൊട്ടടുത്ത് ഇരുത്തിയായിരുന്നു ഈ വിമര്‍ശനം.
5. സമാധാനകരാറില്‍ മോദി മധ്യസ്ഥത വഹിക്കുമോ?
കഴിഞ്ഞ മാസം പുടിനുമായും ഉക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും മോദി രണ്ടു തവണ സംസാരിച്ചിരുന്നു. ചൈനയില്‍ പുടിനുമായി സംസാരിക്കുന്നതിന് മുമ്പ് സെലന്‍സികുമായി മോദി ഫോണില്‍ സംസാരിച്ചു. പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ യുക്രൈനിനെക്കുറിച്ച് കാര്യമായ ചര്‍ച്ച നടന്നതായി വിവിധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഈ ഡിസംബറില്‍ പുടിന്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ മോദിയുടെ മധ്യസ്ഥതയില്‍ ഒരു സമാധാന കരാര്‍ നിലവില്‍ വരുമോയെന്ന് കാത്തിരുന്ന് കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്