2025 ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം 'നാദം '25' സെപ്തംബർ 7ന്

SEPTEMBER 5, 2025, 12:34 AM

ഷിക്കാഗോ: ൽിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ  വർഷത്തെ ഓണാഘോഷം 'നാദം 2025' ഈ വരുന്ന സെപ്തംബർ 7 ഞായറാഴ്ച 4 മണിക്ക് ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

പ്രശസ്ത സിനിമ /സീരിയൽ താരം അർച്ചന സുശീലൻ മുഖ്യാതിഥി ആയിരിക്കും. ആഘോഷത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് 4ന് വിഭവസമൃദ്ധമായ ഓണസദ്യയും തുടർന്ന് വാദ്യ മേളം, താലപ്പൊലി എന്നിവയോടെ ആരംഭിക്കുന്ന ഘോഷയാത്രയും തുടർന്ന് കത്തീഡ്രൽ ഹാളിൽ പൊതു സമ്മേളനവും കലാവിരുന്നും അരങ്ങേറും. അസോസിയേഷന്റെ വാർഷികപ്പതിപ്പ് 'നാദം 'ഈ വേദിയിൽ പ്രകാശനം ചെയ്യും.

vachakam
vachakam
vachakam

പ്രസ്തുത വേദിയിൽ വെച്ച്, 2025 ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്കു വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കുകയും ചെയ്യുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ബാസ്‌കറ്റ് ബോൾ മത്സര വിജയികൾക്കുള്ള ട്രോഫികളും ഓണാഘോഷ വേദിയിൽ വെച്ച് നൽകുന്നതാണ്.

തുടർന്ന് 2025-27 കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയെ സദസ്സിന് പരിചയപ്പെടുത്തും. ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, പി.ആർ.ഒ ബിജു മുണ്ടക്കൽ, ഫിലിപ്പ് പുത്തൻപുരയിൽ, വിവിഷ് ജേക്കബ്, ഡോ. സിബിൽ ഫിലിപ്പ്, കോ-ഓർഡിനേറ്റർമാരായ പ്രിൻസ് ഈപ്പൻ, കിഷോർ കണ്ണാല, സാറ അനിൽ  എന്നിവർ അറിയിച്ചു.

ബിജു മുണ്ടക്കൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam