റോക്‌ലാൻഡ്: പരിശുദ്ധ കന്യാമറിത്തിന്റെ നാമധേയത്തിലുള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിൽ പരി. കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത പരി. അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.
ഇക്കുറി92 ഇടവക അംഗങ്ങൾ പ്രെസുദേന്തിമാരായി തിരുന്നാൾ ഏറ്റു നടത്തുന്നു. ഇടവക വികാരി റവ. ഫാ. ഡോ. ബിബി തറയിൽ കൂടെ ട്രസ്റ്റീമാരായ സിബി മണലേൽ, ജിമ്മി പുളിയനാൽ, ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു.
ഓഗസ്റ്റ് 31 ന് സെമിത്തേരി സന്ദർശനത്തോടെ ആരംഭിച്ച തിരുന്നാൾ സെപ്.6 വെള്ളിയാഴ്ച വൈകിട്ട് 6.45ന് റവ.ഫാ. ഡോ. ബിബി തറയിൽ (ഇടവക വികാരി) കാർമികത്വത്തിൽ തിരുനാളിന്റെ കോടി ഉയർത്തും തുടർന്ന് ഹോളി മാസ്സ് ഉണ്ടായിരിക്കും. സെപ്തം. 6ന്‌പ്രെസുദേന്തി വാഴ്ചയും ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് കാർമികത്വത്തിൽ ഇംഗ്ലീഷ് കുർബാനയും തുടർന്ന് കുട്ടികളുടെ സിസിഡി ഫെസ്റ്റ് നടത്തും സെപ്തം 7ന് ഞായറാഴ്ച വൈകിട്ട് 4ന് കുർബാന അർപ്പിക്കുന്നത് ഫാ.ലിജോ കൊച്ചുപറമ്പിൽ, തിരുന്നാൾ സന്ദേശം നൽകുന്നത് ഫാ. മാത്യു മേലേടത്തു, തുടർന്ന് ചെണ്ടമേളങ്ങളോടെയുള്ള തിരുന്നാൾ പ്രദക്ഷണം സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിക്കും.
6 വർഷത്തെ സ്തുത്യർഹമായ സേവനം റോക്‌ലാൻഡ് ഇടവകയിൽ നൽകി ഇടവകക്ക് അൽമിയവും ഭൗതികവുമായ വളർച്ചയുടെ അടിസ്ഥാനം ഉറപ്പിച്ചു ന്യൂയോർക് ഫൊറാനയിലെ ഏറ്റവും മികച്ച ഇടവകയിലേക്ക് ഉയർത്തി ന്യൂജേഴ്‌സി ഫിലഡെൽഫിയ ഇടവകയിലേക്കു സ്ഥലം മാറിപ്പോകുന്ന റവ. ഫാ. ഡോ. ബിബി തറയിൽ അച്ഛനെ മാതാവിന്റെ തിരുന്നാൾ ദിവസം ഇടവകയുടെ സ്‌നേഹവും പ്രാർത്ഥനയും നേരുന്നു.
തിരുന്നാൾ വിവരങ്ങൾക്ക് സിബി മണലേൽ (845-825-7883) ശനിയാഴ്ച
ജസ്റ്റിൻ ചാമക്കാല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്