ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സമ്മാനത്തുകയുമായി പവർബോൾ ജാക്ക്‌പോട്ട് 1.7 ബില്യൺ ഡോളർ അടുത്ത നറുക്കെടുപ്പ് ശനിയാഴ്ച

SEPTEMBER 4, 2025, 9:50 PM

ലോസ് ആഞ്ചലസ് :ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സമ്മാനത്തുകയുമായി പവർബോൾ ജാക്ക്‌പോട്ട് 1.7 ബില്യൺ ഡോളറായി ഉയർന്നു.

കഴിഞ്ഞ രാത്രി നടന്ന നറുക്കെടുപ്പിൽ ആർക്കും വിജയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സമ്മാനത്തുക വർധിച്ചത്.

നറുക്കെടുത്ത ആറ് നമ്പറുകളായ 3, 16, 29, 61, 69, പവർബോൾ 22 എന്നിവയുമായി ടിക്കറ്റ് ഒത്തുനോക്കി ആരും വിജയിച്ചില്ല. ജാക്ക്‌പോട്ട് നേടാനുള്ള സാധ്യത 292.2 ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്.

vachakam
vachakam
vachakam

അടുത്ത നറുക്കെടുപ്പ് ശനിയാഴ്ച രാത്രി നടക്കും. ജാക്ക്‌പോട്ടിന്റെ ഏകദേശ ക്യാഷ് മൂല്യം 770.3 ദശലക്ഷം ഡോളറാണ്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam