ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഓണാഘോഷം 2025, സെപ്തംബർ 6ന് രാവിലെ 10 മണിക്ക് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ വെച്ച് (MGM Hall) വെച്ച് നടക്കും. വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.
ഹ്രസ്വ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിച്ചേർന്ന ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (IPMA) ഉക്രെയ്ൻ പ്രസിഡന്റായ ഡോ. യു.പി ആർ. മേനോൻ ഓണസന്ദേശം നൽകും. കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും.
നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹരമായ നൃത്തപരിപാടികളും ഉണ്ടാകും.
പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഒരുക്കിയിട്ടുണ്ട്. ഇത്തവണ ആദ്യമായി അവതരിപ്പിക്കുന്ന ചില പ്രത്യേക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
ഇവയെല്ലാം ഒത്തുചേർന്ന് ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിക്കും ഓണാഘോഷമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
സുബി ഫിലിപ്പ് (ആർട്ട്‌സ് ഡയറക്ടർ) 972-352-7825, പ്രദീപ് നാഗനൂലിൽ (പ്രസിഡന്റ്) 469-449-1905, മഞ്ജിത് കൈനിക്കര (സെക്രട്ടറി) 972-679-8555
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്