സിജെപി സമരവേദിയില്‍ നിന്നും വൈറലായ വിദ്യാര്‍ത്ഥി അഭിനവ് ബിഷ്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

JULY 27, 2026, 3:46 AM

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരവേദിയില്‍ നിന്നും വൈറലായ വിദ്യാര്‍ത്ഥി അഭിനവ് ബിഷ്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.@issac1rl എന്നതായിരുന്നു അഭിനവിന്റെ ഇന്‍സ്റ്റഗ്രാം ഐഡി.സമരവേദിയില്‍ നിന്നും അഭിനവ് പങ്കുവെച്ച ദൃശ്യങ്ങളും റീലുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡല്‍ഹി പൊലീസിന്റേതാണ് നടപടി. 

സിജെപി പ്രതിഷേധത്തിലെ പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തി പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചിരുന്നു. അധിക്ഷേപ വീഡിയോകള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. സമര വേദിയില്‍ നിന്നുള്ള ജെന്‍സി പ്രതിഷേധ രീതികള്‍ അഭിനവിന്റെ പേജിലൂടെ ലക്ഷക്കണക്കിനാളുകളിലേക്ക് എത്തിയിരുന്നു. ജെൻസി പ്രതിഷേധ രീതിയെന്ന നിലയിലായിരുന്നു റീലുകൾ വെെറലായത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നു. 

vachakam
vachakam
vachakam

ദില്ലി പോലീസിന്‍റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീമും സൈബർ വിഭാഗവും സംയുക്തമായി നടത്തിയ ഓൺലൈൻ പരിശോധനകളിലാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്.പോലീസിന്റെ നോട്ടീസിന് പിന്നാലെ നിരവധി പോസ്റ്റുകളും വീഡിയോകളും ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്യുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam