തമിഴ്‌നാട്ടിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു: മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം 

AUGUST 3, 2025, 2:46 AM

 ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ  വാഹനാപകടത്തിൽ  മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. 

 പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. 

എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 

vachakam
vachakam
vachakam

  എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam