ടെല​ഗ്രാം നിരോധനം: പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കി ​ഗൂ​ഗിൾ 

JUNE 16, 2026, 8:42 PM

ദില്ലി:  പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതിന് പിന്നാല പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ. 

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂർത്തിയാകുന്ന ജൂൺ  22 വരെയാണ് ആപ്പിന് നിരോധനം ഏർപ്പെടുത്തിയത്.  

 ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം നൽകിയിരിക്കുകയാണ്. അതേ സമയം, അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് വ്യക്തമാക്കി.

vachakam
vachakam
vachakam

  പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണങ്ങൾക്കും വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിച്ചതാണ് താൽക്കാലിക നിരോധനത്തിലേക്ക് നയിച്ചത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam