കാലിഫോർണിയയിൽ മങ്കയുടെയും ബേ മലയാളിയുടെയും സ്വീകരണം ഏറ്റുവാങ്ങി 'ടീം പ്രോമീസ്' പ്രചാരണത്തിൽ മുന്നേറുന്നു

JULY 3, 2026, 10:13 AM

ഫ്‌ളോറിഡ: അമേരിക്കൻ മലയാളി സംഘടനകളുടെ നെടുംതൂണായ ഫോമായെ കൂടുതൽ കരുത്തോടെ, സുതാര്യതയോടെ മുന്നോട്ട് നയിക്കാനുള്ള ദൃഢപ്രതിജ്ഞയുമായി മുന്നേറുന്ന 'ടീം പ്രോമീസി'ന്, മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക), ബേ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ വാലി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരളാ ഹൗസിൽ ഹൃദ്യമായ സ്വീകരണം നൽകി. ഫോമാ 2026-2028 വർഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടീം പ്രോമീസ് മുന്നോട്ടുവയ്ക്കുന്ന ഭാവനാപൂർണമായ നാല് പ്രോമീസുകൾക്കും ഈ സ്വീകരണ യോഗത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവെന്ന് ഫോമായുടെ സ്ഥാപകനും ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ മാത്യു വർഗീസ് ജോസ് (ഫ്‌ളോറിഡ) പറഞ്ഞു.


vachakam
vachakam
vachakam

'വിദ്യാജ്യോതി' സ്‌കോളർഷിപ്പ് പദ്ധതി, 'ആർദ്രം' കാൻസർ കെയർ പ്രോജക്ട്, 'കേരള പഠന' സംരംഭം, 'ഫോമാ കെയർ' (കരുതൽ) എന്നിവയാണ് ടീം പ്രോമീസ് ആവിഷ്‌കരിച്ച് നടപ്പാക്കാൻ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികൾ. കേവലമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കപ്പുറം, അമേരിക്കൻ മലയാളികളുടെ ജീവൽ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടുന്നതിനായുള്ള സമഗ്ര പരിപാടികളാാണിതെന്ന് മാത്യു വർഗീസ് വ്യക്തമാക്കി. വാക്കുകളിലല്ല, പ്രവർത്തിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സംഘടനയുടെ പൊതുവായ നന്മയും ഓരോ അംഗസംഘടനയുടെയും വളർച്ചയും ലക്ഷ്യമിട്ട്, വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.


vachakam
vachakam
vachakam

സമൂഹ ശാക്തീകരണം, യുവജന വനിതാ നേതൃത്വ വികസനം, വിദ്യാഭ്യാസം, സുതാര്യത, ഉത്തരവാദിത്വം, അംഗസംഘടനകളുമായുള്ള കൂടുതൽ സഹകരണം എന്നിവയ്ക്ക് മുൻഗണന നൽകുന്ന പ്രവർത്തന പദ്ധതികളാണ് ടീം പ്രോമിസ് അവതരിപ്പിക്കുന്നത്. യോഗത്തിൽ പദ്മപ്രിയ പലോട്ട് (മങ്ക പ്രസിഡന്റ്), നൗഫൽ കപ്പച്ചാലി (ബേ മലയാളി പ്രസിഡന്റ്), സുനിൽ വർഗീസ് (മങ്ക മുൻ പ്രസിഡന്റ്), റിനി പൗലോസ് (ഫോമാ വെസ്റ്റേൺ റീജിയൻ ചെയർമാൻ), ജോബി പൗലോസ്, വിൻസെന്റ് ബോസ്, പ്രിൻസ് നെച്ചിക്കാട്ട്, മരിയദാസൻ, ജോൺ പോൾ വർക്കി (മങ്ക ട്രഷറർ), ജിതേഷ് ചന്ദ്രൻ, ജാക്‌സൺ പൂയപ്പാടം, ആന്റണി ഇല്ലിക്കാട്ടിൽ, ജേക്കബ് എഫ്രേം തുടങ്ങിയവർ സംസാരിച്ചു. ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജൻ മൂലേപ്ലാക്കലിനും, നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഡാനിഷ് തോമസ്, ഷൈജു വർഗീസ് എന്നിവർക്കും യോഗം വിജയാശംസകൾ നേർന്നു.


vachakam
vachakam
vachakam

വിശ്വാസം, സത്യസന്ധത, ഉത്തരവാദിത്തം, സുതാര്യത എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പുതിയ കാഴ്ചപ്പാടിന്റെ സന്ദേശ വാഹകരാവുകയാണ് ടീം പ്രോമീസ്. കരുത്തും ഐക്യവും കൈമുതലായുള്ള ഒരു ഫോമായെ വാർത്തെടുക്കാൻ ടീം പ്രോമീസ് ഏവരുടെയും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിച്ചു. മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ ജോയിന്റ് ട്രഷറർ) എന്നിവർ തങ്ങൾക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഹൃദയപൂർവം നന്ദി പറഞ്ഞു.


Sreekumar (+91 9947 800 681 (M), +91 481 2471547 (R))

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam