താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിയെ ക്രൂരമായി തല്ലി അധ്യാപകൻ

JULY 30, 2026, 2:10 AM

 തൃശൂർ:  തൃശൂർ വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയെ നിസ്സാര കാര്യത്തിന്  അധ്യാപകൻ ക്രൂരമായി തല്ലിയെന്ന് പരാതി.

 വരവൂർ സ്വദേശിയായ മണികണ്ഠൻ എന്ന അധ്യാപകനാണ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. വരവൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനാണ് മണികണ്ഠൻ. 

 ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ തല്ലിയത്. താഴെപ്പോയ പേനയുടെ ക്യാപ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തി നോക്കിയതിനാണ് അടിച്ചതെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ വിശദമാക്കുന്നത്. 

vachakam
vachakam
vachakam

 അധ്യാപകൻ പതിവായി വിദ്യാർത്ഥികളെ പതിവായി ഇത്തരത്തിലുള്ള മർദ്ദന മുറകൾ പ്രയോഗിക്കാറുണ്ടെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഒരാഴ്ച മുൻപാണ് ക്രൂരമായ മർദ്ദനം നടന്നത്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam