മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പിൽ പ്രതികൾ പിടിയിൽ. ഇന്നലെ നടന്ന ആക്രമണത്തിൽ ടൈഗർ ഷ്റോഫിനും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിരുന്നു.
വെടിവെയ്പിനു ശേഷം പൂനെ - ജയ്പൂർ എക്സപ്രസ് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ രാജസ്ഥാനിലെ കോട്ടയിൽ വച്ചാണ് പിടികൂടിയത്. ഇവർ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുളളവരെന്നാണ് സൂചന. ടൈഗർ ഷ്റോഫിന് നേരെ വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്കകമാണ് മൂന്ന് പ്രതികളും പിടിയിലായത്.
ബിഹാർ സ്വദേശി ഹൃതിക് കുമാർ, ഹരിയാന സ്വദേശി രേഹൻ, ഒരു പതിനേഴുകാരൻ എന്നിവരാണ് പ്രതികൾ. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഫുട്ബോൾ കളിച്ചു മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിനു നേരെ പ്രതികൾ വെടിയുതിർത്തത്. ആക്രമണത്തിൽ നടന്റെ ഡ്രൈവർ ഫിർദോസിനും ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും സാരമായി പരിക്കേറ്റു.
പ്രതികൾ പിടിയിലായതിന് പിന്നാലെ മാഫിയകളുടെ അക്രമത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
