മുംബൈ: ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായതിന് പിന്നാലെ മുംബൈയിലുള്ള നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്തെ സുരക്ഷ ശക്തമാക്കി.
സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് അവകാശപ്പെട്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഒരാൾ രംഗത്ത് എത്തിയിട്ടുണ്ട്.
സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കുകയും ആ പ്രദേശത്തൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും മുംബൈ പൊലീസ് പരിശോധിക്കുന്നുമുണ്ട്. നേരത്തെ ഈ അപാര്‍ട്മെന്റിന് നേരെയും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു.
സല്മാന് ഖാന് വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ജുഹുവിലെ സ്റ്റേഡിയത്തിൽ നിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിന്റെ കാറിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. സംഭവത്തിന് മണിക്കൂറുകൾക്കകം രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് മുംബൈ പൊലീസും ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സും ചേർന്ന് മൂന്ന് പ്രതികളെയും പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
