'അബി' പുളിപൊടി മിഠായിയുടെ പൊതിയില്‍ നിന്ന് വിജയ്‌യുടെ ചിത്രം നീക്കി

JULY 9, 2026, 9:14 AM

തൃശൂര്‍:  'അബി' പുളിപൊടി മിഠായിയുടെ പൊതിയില്‍ ഇനി നടന്‍ വിജയ്‌യുടെ ചിത്രം ഉണ്ടാകില്ല. പുളിയും മധുരവും കലര്‍ന്ന രുചിയിലൂടെ കേരളത്തിലും തമിഴ്‌നാട്ടിലും ഏറെ ജനപ്രീതി നേടിയ ഈ മിഠായിയുടെ പുതിയ പാക്കറ്റുകളിലാണ് മാറ്റം വന്നിരിക്കുന്നത്.

വര്‍ഷങ്ങളായി അബി പുളിപൊടി മിഠായി തിരിച്ചറിഞ്ഞിരുന്നത് പാക്കറ്റിലെ വിജയ്‌യുടെ ചിത്രം വഴിയായിരുന്നു. സിനിമയില്‍നിന്ന് മാറി രാഷ്ട്രീയരംഗത്ത് സജീവമായ വിജയ് തമിഴ്‌നാട്ടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ഇനി ഉല്‍പ്പന്നത്തിന്റെ പാക്കറ്റില്‍ ഉപയോഗിക്കാതിരിക്കാൻ കമ്പനി തീരുമാനിച്ചെന്നാണ് വിവരം.

കേരളത്തിലെ നിരവധി കടകളില്‍ പുതിയ പാക്കറ്റുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ഒരു രൂപ തന്നെയാണ് വില. മധുര ആസ്ഥാനമായാണ് അബി പുളിപൊടി മിഠായിയുടെ നിര്‍മ്മാണവും വിതരണവും നടക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam