തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29ന് നൽകിയ നിർദ്ദേശപ്രകാരം സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി ബിൽ ചെയ്യപ്പെട്ടിട്ടുള്ള പ്രതിമാസ ഉപയോഗത്തിന് ആനുപാതികമായി കണക്കാക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
എന്നാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുമ്പോൾ ഫിക്സഡ്ചാർജ് കണക്കാക്കാൻ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗമാണ് പരിഗണിക്കേണ്ടത് എന്ന നിർദ്ദേശവും റെഗുലേറ്ററി കമ്മീഷൻ നൽകിയിട്ടുണ്ട്.
ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും.
തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള നിർദ്ദേശം കെ.എസ്.ഇ.ബി., സെക്ഷൻ ഓഫീസുകൾക്ക് നല്കുന്നതായിരിക്കും.
ഇതിനകം നോട്ടീസ് കിട്ടിയിട്ടുള്ള സോളാർ ഉപഭോക്താക്കളെ, കണക്കുകൾ പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകുന്നതുവരെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാത്തതിന്റെ പേരിലുള്ള വൈദ്യുതി വിച്ഛേദനത്തിൽ നിന്നും ഒഴിവാക്കുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
