പ്രത്യാശയുടെ പ്രവാസി ഗോപുരം: ഫോമാ ഫാമിലി അസിസ്റ്റൻസ് & റിസോഴ്‌സ് സെന്റർ, ടീം പ്രോമിസിന്റെ അഞ്ചാമത്തെ വാഗ്ദാനം

JULY 9, 2026, 8:51 AM

ഫ്‌ളോറിഡ: അമേരിക്കൻ മലയാളി സമൂത്തിന്റെ ചരിത്രത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക കൂട്ടായ്മകൾക്കും എന്നും നേതൃത്വം നൽകിയിട്ടുള്ള ഫെഡറേഷനാണ് ഫോമാ. കാലത്തിനനുസരിച്ച് അമേരിക്കൻ മലയാളികളുടെയും ആവശ്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ഈ തിരിച്ചറിവിൽ നിന്ന് 2026 -28 കാലയളവിലേക്ക് ഫോമയുടെ ഭരണസാരഥ്യം ലക്ഷ്യമിട്ട് മത്സരിക്കുന്ന, മാത്യു വർഗീസ് (ജോസ് ഫ്‌ളോറിഡ) നേതൃത്വം നൽകുന്ന 'ടീം പ്രോമിസ് ' തങ്ങളുടെ അഞ്ചാമത്തെ വാഗ്ദാനമായി 'ഫോമാ ഫാമിലി അസിസ്റ്റൻസ് & റിസോഴ്‌സ് സെന്റർ' പ്രഖ്യാപിച്ചിരിക്കുകയാണ്.  'വിദ്യാജ്യോതി' സ്‌കോളർഷിപ്പ് പദ്ധതിയുടെയും 'ആർദ്രം' കാൻസർ കെയർ പ്രോജക്ടിന്റെയും 'കേരള പഠന'ത്തിന്റെയും 'ഫോമാ കെയർ' (കരുതൽ) പദ്ധതിയുടെയും തുടർച്ചയായാണിത്.

'ഒരു ഫോൺ കോൾ... ഒരുപാട് പരിഹാരങ്ങൾ...' എന്ന മുദ്രാവാക്യവുമായി അമേരിക്കയിലെയും കാനഡയിലെയും മലയാളി കുടുംബങ്ങൾക്ക് കരുത്തും തണലുമേകുന്ന ഒരു സുരക്ഷാ കവചമായി ഈ പദ്ധതിയെ വിശേഷിപ്പിക്കാം. അമേരിക്കൻ പ്രവാസം ഇന്ന് കേവലം സാമ്പത്തിക ഭദ്രതയ്ക്കുള്ള വഴി മാത്രമല്ല, മറിച്ച് വൈകാരികവും സാമൂഹികവുമായ ഒട്ടനവധി വെല്ലുവിളികൾ നിറഞ്ഞ ഒന്നു കൂടിയാണ്. മാറുന്ന തൊഴിൽ സാഹചര്യങ്ങൾ, കുടുംബങ്ങളിലെ ഒറ്റപ്പെടലുകൾ, പുതിയ തലമുറ നേരിടുന്ന സാംസ്‌കാരിക സംഘർഷങ്ങൾ, വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ, നിയമപരമായ സങ്കീർണ്ണതകൾ എന്നിവ മലയാളികളെ പലപ്പോഴും മാനസികമായ സമ്മർദ്ദങ്ങളിലേക്ക് നയിക്കാറുണ്ട്. ജന്മനാട്ടിൽ നിന്ന് അകന്നു കഴിയുന്നവർക്ക് പെട്ടെന്നൊരു പ്രതിസന്ധി ഘട്ടത്തിൽ എങ്ങോട്ട് തിരിയണം എന്നറിയാത്ത അവസ്ഥയുണ്ടാകാം. ഇവിടെയാണ് 'ടീം പ്രോമിസ് ' വിഭാവനം ചെയ്യുന്ന ഫാമിലി അസിസ്റ്റൻസ് സെന്ററിന്റെ പ്രാധാന്യം.

നാമെല്ലാവരും പ്രത്യേക സാഹചര്യങ്ങളിൽ ശരിയായ മാർഗനിർദ്ദേശവും വിശ്വസനീയമായ സഹായവും തേടാറുണ്ട്. അത്തരം സമയങ്ങളിൽ ഒരു വിശ്വസനീയ സഹായ കേന്ദ്രമായി പ്രവർത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥിയായ മാത്യു വർഗീസ് വിശദീകരിച്ചു.

* കുടിയേറ്റവുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ (Immigration Guidance Reosurces)
* മുതിർന്ന പൗരന്മാർക്കുള്ള സഹായവും പിന്തുണയും
* വിദ്യാർത്ഥികൾക്കുള്ള മെന്ററിംഗും വിദ്യാഭ്യാസ മാർഗനിർദ്ദേശവും
* അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ റഫറൽ സേവനങ്ങൾ
* സമൂഹത്തിലെ വിവിധ സേവനങ്ങളിലേക്കുള്ള കമ്മ്യൂണിറ്റി റിസോഴ്‌സ് കണക്ഷനുകൾ തുടങ്ങിയവയാണിവ.

vachakam
vachakam
vachakam

''ഫോമാ ഒരു സംഘടന മാത്രമല്ല, ഒരു കുടുംബമാണ്. ഓരോ കുടുംബത്തിനും ആവശ്യമുള്ള സമയത്ത് വിശ്വസിച്ച് സമീപിക്കാവുന്ന ഒരു കൈത്താങ്ങ് ഉണ്ടാകണം. അതാണ് ടീം പ്രോമിസിന്റെ ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം...'' എന്ന് മാത്യു വർഗീസ് പറഞ്ഞു. 'സേവനത്തിലൂടെ നേതൃത്വം, കരുതലിലൂടെ ഐക്യം' എന്ന ആശയത്തോടെയാണ് ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ ഒരു സുവർണ്ണ അധ്യായമായി എഴുതപ്പെടുന്ന ഈ പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.

തങ്ങളുടെ സ്വപ്ന പദ്ധതികളിൽ അഞ്ചാമത്തെ വാഗ്ദാനമായി ഇതിനെ ഉൾപ്പെടുത്തിയത് വഴി, അമേരിക്കൻ മലയാളികളുടെ ഹൃദയമിടിപ്പ് തിരിച്ചറിയാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഈ പാനൽ തെളിയിക്കുന്നു. അധികാരത്തിലെത്തിയാൽ ഈ പ്രോമിസ് കേവലം ഒരു വാക്കിലൊതുങ്ങാതെ പ്രാവർത്തികമാക്കുമെന്ന ഉറപ്പ് സംഘടനയുടെ ജനകീയ മുഖം വ്യക്തമാക്കുന്നു. അമേരിക്കയിലെ ഓരോ മലയാളി കുടുംബത്തിനും തങ്ങൾ ഒറ്റയ്ക്കല്ലെന്നും, തങ്ങളെ താങ്ങാൻ തങ്ങളുടെ സ്വന്തം സംഘടനയുണ്ടെന്നുമുള്ള ആത്മവിശ്വാസം നൽകാൻ 'ഫോമാ ഫാമിലി അസിസ്റ്റൻസ് & റിസോഴ്‌സ് സെന്ററി'ന് സാധിക്കുമെന്ന് മാത്യു വർഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറൽ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജൻ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവർ അഭിപ്രായപ്പെട്ടു.

ശ്രീകുമാർ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam