തിരുവനന്തപുരം: തമിഴ്നാട് മാര്‍ത്താണ്ഡത്ത് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ എത്തിയ ടെമ്പോ വാന്‍ ഇടിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാര്‍, കാട്ടാക്കട സ്വദേശി സജികുമാര്‍ എന്നിവരാണ് മരിച്ചത്.
വാനിന്റെ അടിയില്‍പ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേന പുറത്തെത്തിച്ചുവെങ്കിലും ശ്രീകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സജികുമാര്‍ മരിച്ചത്. സംഭവത്തില്‍ കളിയിക്കാവിള പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
