കോട്ടയം: സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ 24 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി വിജിലൻസ്. കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻനായരാണ് പിടിയിലായത്.
1998ൽ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ 12 കേസുകൾ നിലവിലുണ്ട്. 27 വർഷമായി പ്രതി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നെന്ന് വിജിലൻസ് വ്യക്തമാക്കി.
വിദേശത്തേക്ക് തിരികെ മടങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഗോപിനാഥൻ നായരെ അറസ്റ്റ് ചെയ്തത്.
ഇത്രയും കാലം വിദേശത്താണ് ഒളിവിൽ കഴിഞ്ഞതെന്ന് പ്രതി പറഞ്ഞു. വിജിലൻസ് അറിയാതെ നാട്ടിൽ വന്ന് മടങ്ങുമ്പോഴായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്